Wednesday, April 6, 2011

ഒരു മഴ പറഞ്ഞിട്ട് പോയത്

ഒരു മഴയില്‍ അങ്ങ്‌ തൊടിയില്‍
നിന്റെ പ്രണയം നീരാട്ട്‌ നടത്തിയതും
മയങ്ങിക്കത്തുന്ന മെഴുകുതിരികളെ
നീ ശപിച്ചിറക്കി വിട്ടതും
മഴയുടെ കുളിരില്‍ ‍
രാത്രി ചുവപ്പ്‌ പട്ടില്‌ മൂടിയതും
ഞാനോര്‍ക്കുന്നു.
ഒടുവിലീ മഴ നിന്നെയവഗണിച്ചെന്നെ
സ്വന്തമാക്കവേ
തിരിഞ്ഞ്‌ നോക്കാനാവാതെ
ഞാനിറങ്ങുന്നു

. . .

മഴയുടെ ഇരമ്പലില്‍
ചില കണ്ടുപിടുത്തങ്ങളിലാണ്‌
മുറ്റത്തെ ചെമ്പകം.
നിന്‍റെ വിയര്‍പ്പിന്‌
വസന്തത്തിന്‍റെ രുചിയും,
നിന്റെ ചൂടിന്‌
ശിശിരത്തിന്റെ കുളിരും
ഈ മഴയ്‌ക്ക്‌ നമ്മുടെ നിറവുമുണ്ടത്രേ,
കാലങ്ങളോരോന്നായ്‌
നമ്മില്‍ മാറി മാറി നിറയവേ,
ചെമ്പകങ്ങള്‌‍‍‌ പുതിയ നിറം
നമ്മില്‍ കണ്ടുപിടിക്കുന്നു

2 comments:

  1. മഴക്കെന്നോട് കടുത്ത പ്രണയമാണ്, മഴക്കാലങ്ങളിൽ അവളുടെ പ്രണയം നിറഞ്ഞൊഴുകാറുണ്ടെന്നിൽ. വെള്ളപ്പൊക്കം വരുന്വോൾ പഴി കേൾക്കുക അവൾക്കാണ്, അവർക്കറിയില്ലല്ലോ എന്റെ ഹൃദയപരിധി, എങ്കിലുമെനിക്കറിയാം എന്നിൽ നിന്നവളെ കവരുന്ന സമുദ്രത്തെ , സമുദ്രത്തിന്റെ സമൃദ്ധിയിൽ അവഗണന മാത്രം കിട്ടുന്നതിലാണ് മഴ വീണ്ടുമെന്നെ തേടുന്നത്... 5 വർഷം മുൻപ് ഞാൻ എഴുതിയ ഒരു ഡയറിക്കുറിപ്പാണു നിന്നെ വായിച്ചപ്പോൾ വീണ്ടുമോർത്തു... വളരെ കാലത്തിനു ശേഷമാണല്ലൊ നീ എഴുതി കാണുന്നതു.. സന്തോഷം :)

    ReplyDelete